ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നാല് ലക്ഷം രൂപ വിലയുള്ള സൈക്കിൾ സമ്മാനം നൽകി
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്ഡ് സൈക്കിളാണ് ജി-7 ഉച്ചകോടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നല്‍കിയത്.
6000 യു.എസ്. ഡോളറാണ് ഈ സൈക്കിളിന്റെ വില. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഈ സൈക്കിളിന്റെ വില. നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളത്.
യു.കെയിലാണ് ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി നടക്കുന്നത്. അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന് അഭിപ്രായപ്പെട്ടു. ലോകത്തിന്റെ തന്നെ ഭാവിയും സമ്പന്നതയും യു.കെ-യു.എസ്. ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഈ പങ്കാളിത്തം ഏറ്റവും മഹത്തരമായി തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക