വാക്സീനുകളുടെ ബൗദ്ധിക സ്വത്തവകാശം നീക്കുന്നതിനുള്ള നടപടികള്‍ക്ക് ജി-7 രാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ ഭൂമി ഒരേ ആരോഗ്യം എന്ന ആഹ്വാനമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്.
ഭാവിയില്‍ മഹാമാരികളെ ലോകം ഒരുമിച്ച് നേരിടണമെന്നും ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ നടക്കുന്ന ജി–7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കവെയാണ് കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകം ഒരുമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം െചയ്തത്.
ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ട്രിപ്പ് കരാറില്‍ ഇളവ് നല്‍കണമന്ന നിര്‍ദേശം ഇന്ത്യയും സൗത്താഫ്രിക്കയും സംയുക്തമായി മുന്നോട്ടവച്ചിട്ടുണ്ട്. ഇതിനെ ജി–7 രാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക