2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി.
ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഐശ്വര്യയുടെ പഴയൊരു വീഡയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മോഹന്‍ലാലിനോട് ചോദ്യം ചോദിക്കുന്ന ഐശ്വര്യയെ വീഡിയോയില്‍ കാണാം.
താന്‍ ലാലേട്ടന്റെ വലിയൊരു ഫാനാണെന്നും സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാറുണ്ടെന്നുമാണ് ഐശ്വര്യ പറയുന്നത്. ഒപ്പം സോഷ്യല്‍ മീഡിയയിലെ സ്വന്തം പേജ് മാനേജ് ചെയ്യുന്നത് ലാലേട്ടനാണോ? എന്നും ഐശ്വര്യ ചോദിക്കുന്നു.
”ഞാന്‍ ലാലേട്ടന്റെ വലിയ ഫാന്‍ ആണ്. ഫെയ്സ്ബുക്ക് ഫാന്‍ പേജിലെ സ്ഥിരം ഫോളോവര്‍ ആണ്. അങ്ങയുടെ അപ്ഡേറ്റ്സ്, ഒത്തിരി ഫോട്ടോസ്, സ്റ്റാറ്റസ് ഒക്കെ ഞാന്‍ കാണാറുണ്ട്.
സാധാരണ സെലിബ്രിറ്റികള്‍ മാനേജരെ വെക്കുക, കുടുംബത്തില്‍ ആരെങ്കിലും വെക്കുകയാണ് ചെയ്യുക. പക്ഷേ ലാലേട്ടന് എങ്ങനെയാണ്? അങ്ങ് തന്നെയാണോ ഞങ്ങളോട് സംസാരിക്കുന്നത്” എന്നാണ് ഐശ്വര്യ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക