ലക്നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര ഫത്തേബാദ് ജില്ലയില്‍ നാലുവയസുകാരന് കുഴല്‍ക്കിണറില്‍ വീണു. ദാരിയ ഗ്രാമത്തിലാണ് സംഭവം.
കളിച്ചു കൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടി കുഴല്‍ക്കിണറില്‍ വീണത് അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. നാട്ടുകാരുടെ സഹായത്തോടെ പൊലീസുകാരും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക