കോഴിക്കോട്: ജില്ലയില്‍ വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പ്രദേശത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളും അധികൃതര്‍ വഴിതിരിച്ചു വിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക