ആറന്മുളയിൽ നിർദ്ധനരായ രോഗികളെ സഹായിക്കുവാൻ ഒരു രൂപയ്ക്ക് ആംബുലൻസ് സേവനം. ആറന്മുള നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയർ ആംബുലൻസാണ് ഒരു രൂപയ്ക്ക് ഈ സൗകര്യം നൽകുന്നത്. അർഹരായ ആളുകൾക്ക് ഈ സേവനം നൽകുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വന്തം ആംബുലൻസ് വാങ്ങുകയായിരുന്നു.
രോഗങ്ങൾ കൊണ്ട് തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്ക് ഒരു കൈത്താങ്ങാകുന്ന പദ്ധതിയാണിത്. ആംബുലൻസിനുള്ളിൽ ഒരു വഞ്ചി വെച്ചിട്ടുണ്ട്, ആംബുലൻസിന്റെ സേവനം ഉപയോഗിക്കുന്നവർ യാത്രയ്ക്ക് ശേഷം ഇഷ്ടമുള്ളത് വഞ്ചിയിൽ നിക്ഷേപിക്കാം, ഒരു രൂപയായാലും മതി. മണ്ഡലം പ്രസിഡൻ്റ് അഫ്സൽ വി ഷെയ്ക്കും സഹപ്രവർത്തരുമാണ് ഇതിനു പിന്നണിയിലുള്ളവർ എന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക