ലക്നൗ: സഹോദരിയ്ക്ക് അടുത്ത ബന്ധുവുമായുള്ള പ്രണയത്തില്‍ അസ്വസ്ഥനായി പെണ്‍കുട്ടിയെ കൊലപ്പെടുത്തി സഹോദരന്. സംഭവത്തില്‍ 20കാരനായ സഹോദരനെ പൊലീസ് പിടികൂടി.
ഉത്തര്‍പ്രദേശില്‍ ബിജ്നോര്‍ ജില്ലയിലാണ് സംഭവം. 15കാരി യുവാവിനൊപ്പം ഒളിച്ചോടി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷമാണ് കൊലപാതകം. മൃതദേഹം രഹസ്യമായി മറവുചെയ്യാന്‍ പദ്ധതിയിടുന്നതിന് തൊട്ടുമുന്‍പ് പ്രതിയെ പിടികൂടിയതായി പൊലീസ് പറയുന്നു.
രണ്ടാഴ്ച മുന്‍പ് അകന്ന ബന്ധുവിനൊപ്പം ഒളിച്ചോടിയ സഹോദരി രണ്ടു ദിവസം മുന്‍പ് വീട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന 20കാരനും വീട്ടില്‍ മടങ്ങിയെത്തിയിരുന്നു.
യുവാവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ സഹോദരന് 15കാരിയോട് നിരന്തരം ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് കൊലപാതകം .
പ്രതികരിക്കാൻ ഇവിടെ എഴുതുക