സുറൈ; കൊലപാതക കേസില്‍ പുറത്തിറങ്ങിയ ആളെ അയല്‍വാസികള്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഭിര്‍ഭും ജില്ലയിലെ നബാസന് ഗ്രാമത്തിലാണ് മിത്തു ബാഗ്ധി എന്ന 26 കാരനെ അയല്‍വാസികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ അയല്‍വാസിയായ രാജു ബാഗ്ധി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ മിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് ദിവസം മുമ്പാണ് മിത്തു ജാമ്യത്തിലിറങ്ങിയത്. പിന്നാലെ രാജുവിന്റെ ബന്ധുക്കള്‍ മിത്തുവിനെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക