തിരുവനന്തപുരം: ഇന്ധന വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പെട്രോൾ വില വർധനയ്ക്കെതിരെ രാജ്ഭവന് മുന്നിൽ നടന്ന യുഡിഎഫ് എംപിമാരുടെ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാനാണ് വില വർധന എന്ന കേന്ദ്ര സർക്കാർ വാദം പച്ച കള്ളമാണ്. ജനവികാരത്തെ അടിച്ചമർത്തി ഫാസിസ്റ്റ് സർക്കാർ ആകുകയാണ് നരേന്ദ്ര മോദി സർക്കാരെന്നും സുധാകരൻ പറഞ്ഞു. വില വർധനവിൽ മോദിയുടെ കൂട്ടുപ്രതി യാണ് പിണറായി വിജയൻ എന്നായിരുന്നു കെ. മുരളീധരൻ എംപിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക