ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ വിഘ്നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് ട്രോള്‍ പങ്കുവച്ച് നടി സാധിക വേണുഗോപാല്‍. ”പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്” എന്ന വിഘ്നേഷിന്റെ പഴയ പോസ്റ്റ് ആണ് ട്രോളില്‍.
രമേഷ് പിഷാരടിയുടെ ‘നല്ലവനായ ഉണ്ണി’ എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തുന്ന ട്രോള്‍ ആണ് സാധിക പങ്കുവച്ചിരിക്കുന്നത്. പീഡനക്കേസില്‍ അറസ്റ്റിലായതോടെ വിഘ്നേഷിന്റെ പഴയ ടിക് ടോക് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി.
മുമ്പ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടില്‍ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക