മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് സിജു വിത്സൺ. നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവായും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നിലവിൽ വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷം ആരാധകരുമായി പങ്കുവയ്ക്കുയാണ് സിജു.
മകൾക്ക് പേരിട്ട വിശേഷമാണ് ആരാധകരുമായി സിജു പങ്കുവച്ചത്. മെഹർ സിജു വിത്സൺ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് സിജുവിനും ഭാര്യ ശ്രുതി വിജയനും മകൾ ജനിച്ചത്. ഈ സന്തോഷം സിജു സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക