ഫേസ്ബുക്ക് കഴിഞ്ഞ വർഷം അവതരിപ്പിച്ച ടൂളായിരുന്നു ‘ഓഫ് ഫേസ്ബുക്ക് ആക്ടിവിറ്റി’ (0ff Facebook Activity). ഈ ടൂളിലൂടെ ഫേസ്ബുക്ക് എന്തൊക്കെ ഡാറ്റകളാണ് മൂന്നാംകക്ഷിക്കോ, മറ്റ് വെബ് സൈറ്റുകള്‍ക്കോ കൈമാറുന്നത് എന്ന് കാണാം. ഒപ്പം കൈമാറുന്ന ഡാറ്റകളുടെ പരിധി ഉപയോക്താവിന് നിര്‍ണ്ണയിക്കാം.
‘ഓഫ് ഫേസ്ബുക്ക് ആക്ടിവിറ്റി’ എങ്ങനെ ഉപയോഗിക്കാം
1. ഫേസ്ബുക്കിൽ ലോഗിന്‍ ചെയ്യുക
2. വലത് ഭാഗത്ത് മുകളില്‍ കാണുന്ന താഴോട്ടുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്ത് , അതില്‍ ‘Security and Privacy’ (സെക്യൂരിറ്റി ആൻഡ് പ്രൈവസി’ ക്ലിക്ക് ചെയ്യുക
3. Setting ക്ലിക്ക് ചെയ്ത് Your facebook information ക്ലിക്ക് ചെയ്യുക
4. തുടര്‍ന്ന് 0ff Facebook Activity എന്നതില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ എത്തി ‘0ff Facebook Activity’ പേജില്‍ എത്തിയാല്‍ പാസ്വേര്ഡ് വെരിഫിക്കേഷന് നല്കിയാല് നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വെബ് സൈറ്റുകള്‍ കാണുവാന്‍ സാധിക്കും. ഇനി ഇതിൽ നിങ്ങൾക്ക് താത്പര്യമില്ലാത്ത ആപ്പ് ഡിസേബിൾ ചെയ്യാൻ , Turn off future activity from ഡിലീറ്റ് ചെയ്യാനുള്ള ആപ്പിൽ ഓഫ് ചെയ്യുക. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ ആ ആപ്പ് ഉപയോഗിക്കുന്നത് നില്ക്കും.
*എല്ലാ ആപ്പുകളും വെബ് സൈറ്റുകളും ഒന്നിച്ച് ഡിസെബിള്‍ ചെയ്യുന്നതിന്
1. 0ff Facebook Activityയില്‍ Manage Future Activities ക്ലിക്ക് ചെയ്യുക
2. തുടര്‍ന്ന് വരുന്ന പോപ്പ് അപ്പില്‍ Facebook Activityയില്‍ ക്ലിക്ക് ചെയ്യുക
3. തുടര്‍ന്ന് വരുന്ന പേജില്‍ എല്ലാ Future Activities ഡിസെബിള്‍ ചെയ്യുക
*Facebook Activity ഹിസ്റ്ററി കളയുവാന്‍- 0ff Facebook Activity പേജിലെ ക്ലിയര്‍ ഹിസ്റ്ററി ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പോപ്പ് അപ്പില്‍ കണ്‍ഫേം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക