നടി ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചതിനാൽ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞുവെന്ന് ആരാധകൻ. സമൂഹമാധ്യമത്തിൽ ബാബു ആന്റണി പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു കമന്റ് വന്നത്. ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’ എന്ന് സിദ്ദിഖ് മുഹമ്മദ് എന്ന വ്യക്തിയാണ് കമന്റ് ചെയ്തത്.
‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി–ചാർമിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.
സംഭവത്തിൽ ബാബു ആന്റണി കമന്റിന് വ്യക്തമായ മറുപടിയും നൽകിയിട്ടുണ്ട്. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് താരം തിരിച്ചു ചോദിച്ചത്. തുടർന്ന് ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെട്ടു.
‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’
പ്രതികരിക്കാൻ ഇവിടെ എഴുതുക