ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ബവ്കോ ഔട്ട്ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കും. ആപ്പ് വഴി ബുക്കിംഗ് നടത്തിയായിരിക്കും വിൽപന.
ബാറുകളിൽ പാഴ്സൽ മാത്രമാകും ലഭ്യമാകുക. മദ്യവിൽപ്പന നടക്കുന്ന സ്ഥലങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ പൂർണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജൂൺ 17 മുതലാകും ഇളവുകൾ. മിതമായ രീതിയിൽ പൊതുഗതാഗതം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക