മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ഇന്ന് മുതൽ ആരംഭിക്കുവാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. ജൂണ്‍ 15 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്. അതേസമയം, വിവിധ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ മൂന്നു സാധനങ്ങള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാം രുചികരമായ ഹല്‍വ
പത്താം സെമസ്റ്റര്‍ എല്‍ എല്‍ ബി (പഞ്ചവത്സരം സപ്ലിമെന്ററി, മേഴ്സി ചാന്‍സ് 20082010 അഡ്മിഷന് സപ്ലിമെന്ററി/2007 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്/2006 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്/2006ന് മുൻപുള്ള അഡ്മിഷന് മൂന്നാം മേഴ്സി ചാന്‍സ്) എന്നീ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി വിദ്യാർത്ഥികളക്ക് അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 29 വരെ അപേക്ഷ സമർപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക