പിണറായി വിജയൻ അധിക കാലം വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്ന ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്.
രാധാകൃഷ്ണന്റെ ആളുകൾ ജയിലിൽ കിടക്കലല്ല, അതിനപ്പുറവുമുള്ള ഭീഷണി തനിക്കെതിരെ ഉയർത്തിയിട്ടുണ്ടെന്നും അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതൊർക്കുന്നത് നല്ലത്. ഈ തരത്തിലുള്ള ഭീഷണികൾ കടന്നുവന്നയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കെതിരായ ഭീഷണി ഗൗരവമായി കാണണമെന്ന് പിണറായി പറഞ്ഞു.
ഒരു കേസന്വേഷണം നടക്കുന്നു, അത് തെറ്റായ രീതിയിൽ ഞാൻ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം.
കേസിൽ ഏതെങ്കിലും തരത്തിൽ അമിത താല്പര്യത്തോടെയോ തെറ്റായോ ഗവൺമെന്റ് ഇടപെട്ടു എന്ന് ആരോപണം ഉയർന്നിട്ടില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ സംഭവിച്ചു എന്നതും ആക്ഷേപമായി ഉയർന്നിട്ടില്ല.
ക്രമത്തിൽ നടക്കുന്ന അന്വേഷണം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണം, അല്ലെങ്കിൽ തനിക്ക് വരാൻ പോകുന്നത് ഇതാണ് എന്നാണ്. ഇതാണ് ഭീഷണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക