ഇനി വാക്സിൻ എടുക്കാത്തവർക്ക് സൗദി മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശിക്കുവാൻ സാധിക്കില്ല. ആഗസ്റ്റ് ഒന്ന് മുതലായിരിക്കും ഈ തീരുമാനം നടപ്പിലാക്കുക. വാക്സിൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവർക്കു മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളു. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പൂര്‍ണമായോ ഭാഗികമായോ വാക്സിന് എടുത്തിരിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു. അതേസമയം, ആരോഗ്യ പ്രശ്നങ്ങളാൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് ഈ വിലക്ക് ബാധകമാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മാളുകളിലെ ഡ്രസ്സിംഗ് റൂമുകള്‍ തുറക്കുവാനും ടച്ച് സ്ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും അനുവാദം നൽകിയിട്ടുണ്ട്. മാളുകളിൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. സെലിബ്രിറ്റികളെയും പരസ്യമോഡലുകളെയും ക്ഷണിക്കുക, ഷോപ്പുകളിലും മറ്റും വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുക, പ്രൊമോഷനുകളുടെ ഭാഗമായി ആളുകളെ കൂട്ടുക, ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് സംഘടിപ്പിക്കുക തുടങ്ങിയവ കര്‍ശനമായി വിലക്കിയിട്ടുണ്ട്. അതേസമയം, സൗദിയിലെ 12നും 18നും ഇടയില്‍ പ്രായമുള്ളവരില്‍ വാക്സിന് വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക