മിലിറ്ററി പോലീസിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 100 ഒഴിവാണുള്ളത്. സോള്‍ജര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയ്ക്ക് തുല്യമാണിത്. അംബാല, ലഖ്നൗ, ജബല്‍പുര്‍, ബെല്‍ഗാം, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് റാലി നടത്തുക. റാലിയില്‍ യോഗ്യത നേടുന്നവര്‍ക്ക് പൊതു പ്രവേശന പരീക്ഷ ഉണ്ടാകും.
പത്താംക്ലാസിൽ എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും ആകെ കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. 2000 ഒക്ടോബര്‍ ഒന്നിനും 2004 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
കുറഞ്ഞത് 152 സെ.മീ. ഉയരം. ഉയരത്തിന് അനുസരിച്ചും പ്രായത്തിന് അനുസരിച്ചും ഭാരം ഉണ്ടായിരിക്കണം.
റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നവർ അഡ്മിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (20 എണ്ണം. മൂന്ന് മാസത്തിനകം എടുത്തത്), വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, ക്ലാസ്/കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്, റിലിജന്‍ സര്‍ട്ടിഫിക്കറ്റ്, കാരക്ടര്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ബന്ധപ്പെട്ട രേഖകളെല്ലാം കരുതണം. അവസാന തീയതി: ജൂലായ് 20. വിശദവിവരങ്ങള്‍ക്ക്:www.joinindianarmy.nic.in സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക