ഹോളിവുഡ് ഇതിഹാസം നെഡ് ബീറ്റി അന്തരിച്ചു. 83 വയസ്സായിരുന്നു. നെറ്റ്വർക്ക്, നാഷ്വില്ലെ, ഡെലിവറൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായ താരം 1978ൽ പുറത്തിറങ്ങിയ ‘സൂപ്പർമാനി’ലും വേഷം ചെയ്തിട്ടുണ്ട്. ലോസ്ഏഞ്ചൽസിൽ വെച്ചായിരുന്നു അന്ത്യം. ഒരു തവണ ഓസ്കാർ നോമിനേഷനിൽ ഇടം പിടിച്ചിരുന്നു. ‘ദി ബിഗ് മാൻ’ പരമ്പരയിൽ ഡിറ്റക്ടീവ് സ്റ്റാൻലീയായി താരം തകർത്ത് അഭിനയിച്ചിരുന്നു.
1999ൽ സാന്ദ്രാ ജോൺസണിനെയാണ് അവസാനമായി വിവാഹം കഴിച്ചത്. മൂന്ന് വിവാഹങ്ങളിൽ നിന്ന് എട്ട് മക്കളുണ്ട്. 2010ൽ പുറത്തിറങ്ങിയ ‘ടോയ് സ്റ്റോറി 3’ൽ സിനിസ്റ്റർ ബിയർ ലോട്ട്സോയ്ക്ക് ശബ്ദം നൽകിയത് ബീറ്റി ആയിരുന്നു. 1993ൽ പുറത്തിറങ്ങിയ റൂഡിയിൽ ഡാനിയൽ എന്ന ആത്മാഅഭിമാനമുള്ള പിതാവിന്റെ റോളിൽ എത്തിയിരുന്നു. നിരവധി പേർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാരം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക