Home GADGET പോക്കോ എം 3 പ്രോ 5ജി ഇന്ത്യയില്‍ പുറത്തിറക്കി

പോക്കോ എം 3 പ്രോ 5ജി ഇന്ത്യയില്‍ പുറത്തിറക്കി

പോക്കോയുടെ 5ജി ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. പോക്കോ എം 3 യുടെ പിന്‍ഗാമിയാണ് പോക്കോ എം 3 പ്രോ 5ജി എത്തിയിരിക്കുന്നത്. കഴിഞ്ഞായാഴ്ചയാണ് ഫോൺ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചത്.
റെഡ്മി നോട്ട് 10, റിയല്‍മീ 8 എന്നിവയാണ് എതിരാളികൾ. 15,000 രൂപ വിഭാഗത്തില്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഫോണ്‍ നല്‍കുന്നു.

4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മോഡലിന് 13,999 രൂപയാണ് പോക്കോ എം 3 പ്രോ 5 ജി വില. 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 15,999 രൂപയാണ് വില. കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പോക്കോ എം 3 പ്രോ 5 ജി പുറത്തിറക്കിയത്. മികച്ച ഡിസൈനിലെത്തുന്ന ഇതിന് സാംസങ് ഗ്യാലക്‌സി എസ് 21 നു സമാനമായ സവിശേഷതകളുണ്ട്.

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഹോള്‍പഞ്ച് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഡൈനാമിക് സ്വിച്ച് സവിശേഷത, 91 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതം, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പരിരക്ഷണം എന്നിവയാണ് പോക്കോ എം 3 പ്രോ 5 ജിയില്‍ ഉള്ളത്. ഡിസ്‌പ്ലേയില്‍ പ്രവര്‍ത്തിക്കുന്നവയെ ആശ്രയിച്ച് വ്യത്യസ്ത റിഫ്ര്ഷ് റേറ്റുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക്കായി മാറാന്‍ കഴിയും.

മാലിജി 57 ജിപിയുമായി ചേര്‍ത്ത മീഡിയടെക് ഡൈമെന്‍സിറ്റി 700 സോസി, 6 ജിബി റാം വരെയും 128 ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണല്‍ സ്‌റ്റോറേജുമാണ് പോക്കോ എം 3 പ്രോ 5 ജി പായ്ക്ക് ചെയ്യുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

പോക്കോ എം 3 പ്രോ 5 ജിയിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റത്തില്‍ 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്, ഇത് സെന്‍ട്രല്‍ ഹോള്‍പഞ്ച് കട്ടൗട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണില്‍ ഉണ്ട്.

Also Read :   യുഎഇയില്‍ 1,550 പുതിയ കൊവിഡ് കേസുകൾ; അഞ്ചു മരണം