കുറച്ചു കാലത്തേക്ക് സിനിമയില്‍ നിന്നും വിട്ടു നിന്നതാണെങ്കിലും ഇനി അഭിനയിക്കില്ല എന്ന ധാരണയാണ് പരന്നതെന്ന് ഗൗതമി.
”അഭിനയത്തില്‍ നിന്നു ഞാന്‍ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമാ ലോകമാകെ ധാരണ പരന്നു ഞാന്‍ ഇനി അഭിനയിക്കില്ല എന്ന്. അതു ശരിയല്ല” എന്നാണ് ഗൗതമി പറയുന്നത്. മലയാള സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ചും, അവസരം വന്നാല്‍ വീണ്ടും അഭിനയിക്കുമെന്ന് ഗൗതമി വ്യക്തമാക്കി.
നല്ല റോളുകളാണ് മലയാളത്തില്‍ തനിക്ക് ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലത് പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ടപ്പെട്ടാണു തിരഞ്ഞെടുത്തത് എന്ന് താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക