തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകളില്‍ അധിക ഫീസ് ഈടാക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
റഗുലര്‍ ക്ളാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ട്യൂഷന്, പരീക്ഷ, യൂണിവേഴ്സിറ്റി ഫീസുകള്‍ ഒഴികെയുള്ള ഫീസുകള്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകള്‍ ആനുപാതികമായി കുറയ്ക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
കൂടാതെ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രം പിന്‍വലിച്ച സാഹചര്യത്തില്‍ കോളേജ് അധ്യാപകര്‍ നിലവിലെ രീതിയില്‍ വര്‍ക്ക് ഫ്രം ഹോം ആയി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി.
പരീക്ഷാ ചുമതലകളും പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും നിര്‍വഹിക്കേണ്ട അധ്യാപകര്‍ അതാതു ദിവസങ്ങളില്‍ കോളേജില്‍ ഹാജരാകണം.
കോളേജുകളിലെ അനധ്യാപകര്‍ സര്‍ക്കാരിന്റെ പൊതുഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിക്ക് ഹാജരാകണം. പരീക്ഷാ ജോലി നിര്‍വഹിക്കുന്ന അനധ്യാപകര്‍ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളില്‍ കോളേജുകളില്‍ ഹാജരാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക