തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്, കണ്ടാലറിയുന്ന നൂറോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ സുധാകരന് അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.
കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്.
കോവിഡ് മാനദണങ്ങള്‍ പാലിക്കാതെയായിരുന്നു നേതാക്കളുടെയും പെരുമാറ്റം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിക്കാനുള്ള ആദ്യ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക