Home LATEST NEWS ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

അഹ്​മദാബാദ്​: അഹ്മദാബാദിലെ സർക്കാർ ആശുപത്രിയിലെ വനിതാജീവനക്കാരെ സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങാതായതോടെ പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ്​ സിങ്​ സര്‍ക്കാര്‍ ആശുപത്രിയിലാണ്​ സംഭവം. കരാര്‍വ്യവസ്​ഥയില്‍ ജോലിചെയ്യുന്ന വനിത അറ്റന്‍ഡര്‍മാരാണ്​ പരാതിക്കാര്‍.

പിരിച്ചുവിടുമ്പോള്‍ മൂന്നു മാസത്തെ ശമ്ബളം പോലും ഇവര്‍ക്ക്​ സൂപ്പര്‍വൈസര്‍ നിഷേധിച്ചുവെന്നാണ്​ ആരോപണം​.​ സംഭവം വിവാദമായതോടെ അന്വേഷണത്തിന്​ മുഖ്യമന്ത്രി വിജയ്​ രൂപാണി ഉത്തരവിട്ടിട്ടുണ്ട്​. സബ്​ ഡിവിഷനല്‍ മജിസ്​ട്രേട്ട്​, അസി. പൊലീസ്​ സൂപ്രണ്ട്​, ആശുപത്രി ഡീന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിന്​ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി പ്രദീപ്​ സിങ്​ ജഡേജ പറഞ്ഞു.

പുറംകരാര്‍ നല്‍കുന്ന സ്വകാര്യ ഏജന്‍സിയാണ്​ വനിത ജീവനക്കാരെ ആശുപത്രിക്ക്​ കൈമാറിയത്​. വാര്‍ഡിലെ പുരുഷസഹായികളെ ഉപയോഗിച്ച്‌​ ചില ജീവനക്കാരികളോട്​​ സൗഹൃദവാഗ്​ദാനവും സൂപ്പര്‍വൈസര്‍ നടത്തിയിരുന്നു.

Also Read :   അധികമായി തലമുടി കൊഴിയുന്നുണ്ടോ എങ്കിൽ പരീക്ഷിക്കാം ഈ ഹെയർ പാക്ക്