മാധ്യമപ്രവര്ത്തകന് അഭിലാഷ് രാമചന്ദ്രനും അഭിഭാഷകനായ സനീഷ് കുഞ്ഞുകുഞ്ഞും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം കനകം മൂലം റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റ്ഫോമായ റൂട്സ് വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഒരു മോഷണത്തെ ആസ്പദമാക്കിയുള്ള കള്ളനും പൊലീസും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ നടന് സലിം കുമാര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. തിരുമഠത്തില്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പുരുഷോത്തമനും ബേബിമോളും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നീന കുറുപ്പും ഹാരിസ് മണ്ണഞ്ചേരിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സനീഷ് കുഞ്ഞുകുഞ്ഞ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക