തനിക്ക് ജ്യോത്സ്യത്തിൽ വിശ്വാസം വന്ന കഥ പറയുകയാണ് നടി ലെന .
ജ്യോത്സ്യത്തിൽ വിശ്വാസം ഉണ്ടായിരുന്നില്ല. തന്റെ ഒരു സുഹൃത്തുണ്ട്. എല്ലാ സിനിമകർക്കും പരിചയമുണ്ട്. എല്ലാവർക്കും അദ്ദേഹം സൗജന്യമായി ജ്യോതിഷപരമായ ഉപദേശങ്ങൾ നൽകാറുണ്ട്.
ട്രാഫിക് എന്ന സിനിമയുടെ ചിത്രീകരികുന സമയത്ത് തന്നെ അദ്ദേഹം വിളിച്ചു ഏഴര ശനി കഴിയുകയാണെന്നും ഇനി എന്ത് ചെയ്താലും ഗുണകരമായിരിക്കും എന്നും പറഞ്ഞു.
ട്രാഫിക് റിലീസിന് ശേഷമാണ് തനിക്ക് അതിന്റെ അർഥം മനസ്സിലായതെന്നും പൊതുവെ താൻ ചെയ്തിട്ടുള്ളതിൽ തന്നെ ചെറിയ കഥാപാത്രമാണ് ട്രാഫിക്കിലേത്. അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു എന്നും ലെന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക