പേടിഎം പോലെയുള്ള സ്വകാര്യ ആപ്പുകൾ വഴിയും ഇനി മുതൽ വാക്സിൻ ബുക്ക് ചെയ്യാം. 125 അപേക്ഷകരിൽ നിന്നു 91 അപേക്ഷകളാണ് സർക്കാർ അംഗീകരിച്ചത്.
പേയ്ടിഎം വഴിയുള്ള ബുക്കിങ് ഇങ്ങനെ
പേയ്ടിഎം (Paytm) ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഫീച്ചർ സെക്ഷനിലെ വാക്സിൻ ഫൈൻഡർ ഓപ്ഷനിൽ ജില്ല/പിൻകോഡ് നൽകി സേർച് ചെയ്യാം. സ്ലോട്ട് ലഭ്യമെങ്കിൽ ബുക്ക് നൗ ഓപ്ഷൻ നൽകി വാക്സീൻ സമയമവും സ്ഥലവും തെരഞ്ഞെടുത്ത് ബുക്കിങ് പൂർത്തിയാക്കാം.
സ്ലോട്ട് ഇല്ലെങ്കിൽ നോട്ടിഫൈ മീ വെൻ സ്ലോട്ട്സ് ആർ അവൈലിബിൾ എന്ന ഓപ്ഷൻ നൽകിയാൽ സ്ലോട്ടുകൾ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക