തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷാ തീയതികളില്‍ മാറ്റം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പരീശിലിക്കാൻ കൂടുതൽ സമയം വേണമെെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം.
ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ ജൂണ്‍ 28 മുതലും വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ 21 മുതലും ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി.ഡിജിറ്റല്‍ ക്ലാസുകള്‍ പര്യാപ്തമല്ലാത്തതും, മതിയായ പ്രാക്ടിക്കല്‍ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന് സമയം വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച തീയതിയില്‍ നിന്നും 28ലേക്ക് മാറ്റിയത്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനായി 25 വരെ സ്കൂളിലെത്താം.
ഒരുസമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക മുറിയില്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ അവസരമൊരുക്കും.കമ്ബ്യൂട്ടര്‍ ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകള്‍ക്ക് പരമാവധി ലാപ്ടോപ്പുകള് എത്തിക്കണം. ചെയ്യേണ്ട പ്രാക്ടിക്കലുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയും, കൈമാറി ഉപയോഗിക്കേണ്ട ഉപകരണങ്ങളുപയോഗിച്ച് ചെയ്യേണ്ടവ പരമാവധി കുറച്ചുമാണ് നിര്‍ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക