ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്.
ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ബൃഹത്തായ സഹായ പദ്ധതികള്‍ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയിലേക്കാണ് പൃഥ്വിരാജ് മൂന്ന് ലക്ഷം സംഭാവന ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ അഡ്മിറ്റ് ആയ കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക