ചർമ്മരോഗങ്ങൾ, ആഹാരശൈലി, കാലാവസ്ഥാ, പ്രായം എന്നിവ മൂലം ഉണ്ടാകുന്ന ഒന്നാണ് മുഖക്കുരു.
പലപ്പോഴും ഇത് ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. എന്നാൽ ഈ മുഖക്കുരുവിന് വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്.
1. മുഖക്കുരു തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറുചൂടുവെള്ളത്തിൽ ഇടക്കിടയ്ക്ക് മുഖം കഴുകാം
2. ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയാന്‍ ഇത് സഹായിക്കും.
3. തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക.
4. തക്കാളി നീരും തേനും സമം ചേർത്തു പുരട്ടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്.
5. പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
6. ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.
7. ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക