കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു ട്രെയിൻ സർവ്വീസുകൾ വീണ്ടും പുനഃരാരംഭിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മുതൽ 15 സ്പെഷൽ ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും.
തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, മംഗളൂരു–നാഗർകോവിൽ ഏറനാട്, തിരുവനന്തപുരം–ഷൊർണൂർ വേണാട്, എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ്, പുനലൂർ–ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം–മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി , കൊച്ചുവേളി–മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂർ–ഗുരുവായൂർ എന്നിവയാണ് പുനരാരംഭിക്കുന്നത്.
എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്. അതേസമയം ഇന്ന് അർദ്ധരാത്രി മുതൽ കേരളത്തിൽ അൺലോക്ക് പ്രക്രിയ ആരംഭിക്കും. എന്നാലും നിയന്ത്രണങ്ങൾ തുടരും. ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക