ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,96,33,105 ആയി. നിലവിൽ ചികിത്സയിലുള്ളത് 8,65,432 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2542 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതുവരെ മഹാമാരിയിൽ ജീവൻ നഷ്ടമായത് 3,79,573 പേർക്കാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരും. സംസ്ഥാനത്ത് ചൊവ്വാഴ്ച 12,246 കൊവിഡ് കേസുകൾ സ്ഥീരികരിച്ചു. 1,04,120 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് കേസ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക