കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.മധ്യപ്രദേശില്‍ പരിശോധിച്ച സാമ്ബിളുകളില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. ഭോപ്പാലില്‍ രോഗബാധ സ്ഥിരീകരിച്ച ഒരാളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വകഭേദത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഇതിനായി അന്വേഷണം ആരംഭിച്ചതായും അണുബാധ വ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി കോണ്ടാക്റ്റ് ട്രേസിങ് നടത്തുന്നുവെന്നും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡല്‍റ്റ വകഭേദത്തെ, വ്യാപന ശേഷിയുടെ അടിസ്ഥാനത്തില്‍ ‘ആശങ്ക ഉണര്‍ത്തുന്ന വകഭേദം’ എന്ന നിലയില്‍ യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യു.എസ്. ഉള്‍പ്പെടെ 66 രാജ്യങ്ങളിലെങ്കിലും ഈ വകഭേദം പടര്‍ന്നിട്ടുണ്ടെന്നും സി.ഡി.സി പറഞ്ഞിട്ടുണ്ടായിരുന്നു.
എന്നാൽ അതേസമയം, കൊവിഡിന്റെ പുതിയ വകഭേദത്തെ ലാംബ എന്ന പേരിൽ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.ആദ്യമായി പെറുവിലാണ് ഈ വകബേധം തിരിച്ചറിഞ്ഞത്.ശേഷം ഈ വകഭേദം 29 രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക