നടനും സംവിധായകനുമായി സിനിമാ മേഖലയില്‍ കഴിവു തെളിയിച്ച പൃഥ്വിരാജ് പ്രൊഡ്യൂസർ എന്ന നിലയിലും പ്രഗത്ഭനാണ്. ഇപ്പോഴിതാ സിനിമാ നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഒരു കണ്‍ഫ്യൂഷനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്.
‘ഉറുമി എന്ന പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണ്, ആ സിനിമയുടെ തീം നോക്കിയാണ് ചെയ്തത്.
നല്ല സിനിമകള്‍ നമ്മുടെ കമ്പനിയിലൂടെ നിര്‍മിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് ഉറുമി പ്രൊഡ്യൂസ് ചെയ്തത്. തങ്ങള്‍ മൂന്ന് പേരും ഉറുമി പ്രൊഡ്യൂസ് ചെയ്യാന്‍ ഏറ്റെടുത്തത് പൈസയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക