തമിഴ്നാട്ടിൽ ജൂൺ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ തമിഴ്നാട്ടിൽ വീണ്ടും നീട്ടിയിരുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി പേരാണ് സഹായഹസ്തവുമായി എത്തിയിരുന്നത്. സിനിമാ താരങ്ങളും സാധാരണക്കാരും കുഞ്ഞുങ്ങളും ഉൾപ്പെടെ അനേകം പേർ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സിനിമാ താരമാണ് സഹായവുമായി എത്തിയിരിക്കുന്നത്.
റേഷൻ കാർഡുടമകൾക്ക് സ്റ്റാലിൻ സർക്കാരിന്റെ നാലായിരം രൂപ, രണ്ടാം ഗഡുവിനൊപ്പം ഭക്ഷ്യകിറ്റും
സിനിമാ പ്രേമികളുടെ പ്രിയതാരം വിജയ് സേതുപതിയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം തുക കൈമാറിയത്. 25 ലക്ഷത്തിന്റെ ചെക്കാണ് വിജയ് സേതുപതി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിജയ് സേതുപതിക്ക് പുറമെ രജനീകാന്ത്, അജിത് കുമാര്‍, സൂര്യ, വെട്രിമാരന്, എ.ആര് മുരുഗദോസ് തുടങ്ങിയ താരങ്ങളും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക