കിടിലൻ പേരുകളിലൂടെ ചിലർ വ്യത്യസ്തരാകാറുണ്ട്. ഇത്തരത്തിൽ മകൻ ‘HTML(എച്ച്ടിഎംഎൽ)’ എന്ന് പേരിട്ട് പിതാവിന്റെ കഥയാണ് വൈറലായിരിക്കുന്നത്. ഈ പേര് ഇടാനുള്ള കാരണമാണ് കൗതുകം ഉണർത്തുന്നത്. ജോലിയോടുള്ള ഇഷ്ടം കാരണമാണ് വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്ക്വൽ തന്റെ ആൺകുഞ്ഞിന് ‘HTML’ (എച്ച്ടിഎംഎൽ) എന്ന് പേരിട്ടത്. പാസ്ക്വലിന്റെ സഹോദരയിലാണ് ഈ വിവരം ഇന്റർനെറ്റ് ലോകത്ത് എത്തിച്ചത്.
ഫിലിപ്പൈൻസ് സ്വദേശികളാണ് ഇവർ. അതേസമയം കോടീശ്വരനും ബിസിനസുകാരനുമായ എലോൺ മസ്ക് തന്റെ കുഞ്ഞിന് നൽകിയ ‘X Æ A-Xii’ എന്ന പേരിനേക്കാൾ ഭേദമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. സ്കൂളിലെത്തുമ്പോൾ കുട്ടിയ്ക്ക് കളിയാക്കലുകൾ നേരിടേണ്ടി വരുമെന്ന് നിരവധി പേർ കമന്റ് ചെയ്തു. എന്നാൽ മക്കൾക്ക് വ്യത്യസ്തമായ പേരുകൾ നൽകുന്ന ചരിത്രമാണ് തന്റെ കുടുംബത്തിലുള്ളതാണെന്നും സിൻസിയേർലി പാസ്ക്വൽ പറഞ്ഞു.
തന്റെ സഹോദരനും എച്ച്ടിഎംഎല്ലിന്റെ പിതാവുമായ മാക്കിന്റെ യഥാർത്ഥ പേര് ‘മാക്രോണി 85’ എന്നും സഹോദരിയുടെ പേര് ‘സ്പെഗറ്റി 88’ എന്നും ആണെന്ന് സിൻസിയേർലി പറഞ്ഞു. സ്പെഗറ്റിയ്ക്ക് ചീസിനോടുള്ള ഇഷ്ടം കൊണ്ട് ‘ചീസ് പിമിയന്റോ’, ‘പാർമെസൻ ചീസ്’ എന്നിങ്ങനെയാണ് മക്കൾക്ക് പേര് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക