കൊച്ചി: യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മാത്യൂ കുഴൽനാടൻ എം.എൽ.എ.
‘നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണെങ്കില് അത് നേരിട്ടാവാമല്ലോ. എന്തിനാണ് ഈ അന്തസ്സില്ലാത്ത പണിക്ക് പോകുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്ന് വരെ ഒരു പോക്സോ കേസില്‍ അഭിഭാഷകന് എന്ന നിലയില്‍ പോലും ഇടപെട്ടിട്ടില്ല. അത് എന്റെ തീരുമാനമായിരുന്നു.
എന്നാല്‍ എന്റെ കണ്മുന്നില് അധികാരം ഉപയോഗിച്ചു നിങ്ങള്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വേട്ടയാടുമ്പോള്‍, ആദര്‍ശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിന്‍വലിയാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും’ കുഴല്നാടന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആടിനെ പട്ടിയാക്കാനും, പട്ടിയെ പ്പേപ്പട്ടിയാക്കി തല്ലികൊല്ലാനും നിങ്ങള്‍ക്കുള്ള വൈഭവം നന്നായറിയാം. അത് ഭയന്ന് പിന്മാറാനില്ല.
കമ്മ്യൂണിസ്റ്റ് അധികാര തുടര്‍ച്ചയുടെ അനുരണനങ്ങളാണ് ഇതൊക്കെ. രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ഇതും ഇതില്‍ അപ്പുറവും നമ്മള് പ്രതീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക