മുംബൈ: സ്വകാര്യ ആശുപത്രിയുടെ പേരില്‍ വ്യാജ കോവിഡ് -19 വാക്സിനേഷന് ക്യാമ്ബ് സംഘടിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി.
മുംബൈ പോലീസാണ് സബര്‍ബന്‍ കണ്ടിവാലിയില്‍ ഒരു ഹൗസിങ് സൊസൈറ്റിയെ കബളിപ്പിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
ഈ വ്യാജ വാക്സിനേഷന് ക്യാമ്ബ് നടത്തുന്നവര്‍ ഒമ്ബത് സ്ഥലങ്ങളില്‍ ഇത്തരം ഡ്രൈവുകള്‍ സംഘടിപ്പിച്ചതായി പോലീസ് പറഞ്ഞു.പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം വ്യാജ വാക്സിനേഷന് ക്യാംപില്‍ രണ്ടായിരത്തിലധികം പേര് കബളിപ്പിക്കപ്പെട്ടതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക