രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 3 പൈസയിൽ എത്തി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 93 രൂപ 41 പൈസയാണ് വില.
തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസയായി. ഡീസലിന് 30 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 94 രൂപ 23 പൈസയായി.കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വര്‍ധിപ്പിച്ചത്. ഇന്നലെ കേരളത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
കഴിഞ്ഞ ബുധനാഴ്ച്ച വില കൂട്ടിയതിന് ശേഷം ഇന്നാണ് വീണ്ടും വര്‍ധിക്കുന്നത്. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വര്‍ധിച്ചിരുന്നു. മെയ് മാസത്തില്‍ 16 തവണ വില വര്‍ധിപ്പിച്ചിരുന്നു. മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്ബനികള്‍ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക