ലണ്ടൻ: 2020 മാർച്ചിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയില്‍ കഴിഞ്ഞ 49 കാരനായ ജേസൺ കെൽക്ക് മരണത്തിന് കീഴടങ്ങി. ജേസൺ ലീസ്സിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിതം.
14 മാസത്തോളം ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞുകൂടിയ അദ്ദേഹം ഒടുവിൽ ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മരണം.
കഴിഞ്ഞ വർഷം മാർച്ച് 31നാണ് ജേസൺ ആശുപത്രിയിലെത്തിയത്. ടൈപ്പ് രണ്ട് പ്രമേഹവും ആസ്തമ രോഗിയുമായിരുന്നു അദ്ദേഹം. ശ്വാസകോശവും വൃക്കയും തകരാറിലായതോടെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഇക്കഴിഞ് മാർച്ചിൽ 15 ദിവസത്തോളെ ജേസൺ വെന്റിലേറ്ററിൽ കഴിഞ്ഞു. മെയിൽ ആരോഗ്യനില വീണ്ടും വഷളാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയായി വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇതോടെയാണ് ഇനി ചികിത്സ വേണ്ടെന്ന് ജേസൺ തീരുമാനമറിയിച്ചത്.
ഇനി ഇതുപോലെ ജീവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മനസിൽ ഉറപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രി വാസം ഉപേക്ഷിച്ച അദ്ദേഹം ഏതാനും മണിക്കൂറുകൾ കുടുംബവുമായി ചിലവഴിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക