അപ്ലോഡ് വേഗതയിൽ മറ്റുള്ള ടെലികോം കമ്പനികളെ പിന്നിലാക്കി ഒന്നാമതെത്തിയിരിക്കുകയാണ് വോഡാഫോൺ ഐഡിയ. ജിയോ, എയർടെൽ എന്നിങ്ങനെ ഏറ്റവും വിപണി വിഹിതമുള്ള ടെലികോം കമ്പനികളെയാണ് വിഐ പിന്തള്ളിയിരിക്കുന്നത്. ട്രായ് ആണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മെയ് മാസത്തെ കണക്കുകൾ പ്രകാരമാണ് വിഐ അപ്ലോഡ് വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 6.7 എംബിപിഎസ് അപ്ലോഡ് വേഗതയാണ് വിഐയ്ക്കുള്ളത്.
ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ റിലീസിനെത്തും മുൻപേ ടെലഗ്രാമിലും തമിഴ് റോക്കേഴ്സിലും..!
അതേസമയം, ഡൗൺലോഡ് വേഗതയിൽ ഇപ്പോഴും ജിയോ തന്നെയാണ് മുന്നിൽ. 20.7 എംബിപിഎസ് വേഗതയിലാണ് ജിയോ ഡൗൺലോഡ് വേഗതയിൽ മുന്നിൽ നിൽക്കുന്നത്. റിലയൻസ് ജിയോയുടെ 4ജി നെറ്റ്വർക്ക് വേഗത കുറഞ്ഞ തോതിൽ ഉയർന്നിട്ടുമുണ്ട്. മറ്റുള്ള ടെലികോം കമ്പനികളെക്കാൾ ഏറെ മുന്നിലാണ് ഡൗൺലോഡ് വേഗതയിൽ ജിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക