ബംഗളൂരു: കര്‍ണാടകയില്‍ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന13 ജില്ലകളിൽ ലോക്ഡൗണ്‍ കര്‍ശനമായി തുടരും. അതേസമയം പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ജില്ലകളില്‍ ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തും. എന്നാല്‍ രാത്രി കര്‍ഫ്യൂ രാത്രി ഏഴുമുതല്‍ രാവിലെ അഞ്ചുവരെ തുടരും.
പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ജില്ലകളില്‍ എല്ലാ കടകള്‍ക്കും വൈകിട്ട് അഞ്ചുമണി വരെ തുറക്കാന്‍ അനുമതി നല്‍കും. അഞ്ചുമണിവരെ ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കും. ഔട്ട്ഡോര്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കും.
മെട്രോ സര്‍വിസുകളില്‍ 50 ശതമാനം സീറ്റുകളിലുള്ളവരെ പ്രവേശിപ്പിച്ച് സര്‍വിസ് നടത്താം. കാണികളില്ലാതെ ഔട്ട്ഡോര്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാം. ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും 50 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാം. 50 ശതമാനം പേരെ പ്രവേശിപ്പിച്ച് ജിമ്മും പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക