നിവിൻ പോളി ചിത്രമായ ലൗ ആക്ഷൻ ഡ്രാമയിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’. 2019ൽ പുറത്തിറങ്ങിയ ഗാനം ടിക് ടോകിലൂടെയും മറ്റു വലിയ ഹിറ്റായി മാറിയിരുന്നു. യൂട്യൂബിൽ ഒരുപാട് ദിവസം ട്രെൻഡിങ്ങിൽ ആയിരുന്നു വിനീത് ശ്രീനിവാസൻ പാടിയ ഈ ഗാനം.
ഇപ്പോഴിതാ, സൂയിസൈഡ് സ്ക്വാഡ് സിനിമയിലൂടെ ശ്രദ്ധേയനായ ജർഡ് ലെറ്റോ കുടുക്ക് പാട്ടുമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ.
അവാർഡ് നിശകളിലും മറ്റും ജേർഡ് ‘ഫോട്ടോബോംബിങ്’ നടത്തിയ ചിത്രങ്ങൾ അടങ്ങിയ വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയാണ് കുടുക്ക് പാട്ടു ഉപയോഗിച്ചിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക