ഭാര്യ നൽകിയ പീഡന കേസിൽ ഭർത്താവ് അറസ്റ്റിൽ. കുളത്തൂപ്പുഴയിലാണ് സംഭവം. 23കാരനായ യുവാവിനെയാണ് പോക്സോ അടക്കം വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നായിരുന്നു പതിനെട്ടുകാരിയായ ഭാര്യയുടെ പരാതി.
അടുത്ത ബന്ധുക്കൾ കൂടിയായ ഇരുവർക്കും വിവാഹത്തിന് മുമ്പാണ് കുഞ്ഞ് ജനിച്ചത്. യുവതിക്ക് പതിനെട്ട് വയസ് തികഞ്ഞതോടെ നിയമപരമായി വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം കുടുംബകലഹം പതിവായി. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചു.
പരാതി അനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഭാര്യാപിതാവിനൊപ്പം മുംബൈയിലായിരുന്നു ദമ്പതികൾ. അവസാനം കലഹം മൂത്തതോടെ യുവാവ് നാട്ടിലേക്ക് മടങ്ങിയെത്തി. ഇതറിഞ്ഞ് ഭാര്യയിടെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക