കണ്ണൂർ: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ രാമപുരം പഴയപാലം അടച്ചിട്ട് ഒന്നരമാസം പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല.
വേനൽ മഴയിൽ പാലത്തിൽ വെളളം കെട്ടിനിന്ന് അപ്രോച്ച് റോഡ് താഴ്ന്ന് വിള്ളൽ രൂപപ്പെട്ടപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ എത്തി താൽക്കാലിക അറ്റകുറ്റ പണി നടത്തി ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നുവെങ്കിലും ശക്തമായ മഴയിൽ വീണ്ടും റോഡ് താഴ്ന്ന് വിളളൽ രൂപപ്പെട്ടതിനാൽ പാലം അടച്ചിടുകയായിരുന്നു.
ലോക്ഡൗൺ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ തിരക്ക് വർധിച്ച് വരികയാണ്. സമീപത്തുളള പുതിയ പാലത്തിൽ തിരക്ക് വർധിച്ചതോടെ വലിയ ലോറികളും മറ്റും അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ദേശീയപാത വഴി കടന്ന് പോകേണ്ട വലിയ വാഹനങ്ങൾ അടക്കം ഈ റോഡിലൂടെയാണ് കടന്ന് പോകുന്നത്.
പാലം അറ്റക്കുറ്റ പണി നടത്തിതുറന്ന് കൊടുക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി ഫോർ യു ആപ്പിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക