അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് നിരവധി പേരാണ് ഇതിനോടകം യോഗയുടെ പ്രധാന്യത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
മോഹൻലാലിന്റെ പോസ്റ്റ്
ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക