പാലക്കാട് കോവിഡ് ബാധിച്ച് രോഗമുക്തരായ രണ്ടുപേരിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വേരിയന്റ് വൈറസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ. അൻപത് വയസിനടുത്ത് പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ കെ.പി റീത്ത അറിയിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും നിലവിൽ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗബാധിതരായവരും രോഗ മുക്തരായിട്ടുണ്ട്.
പ്ലസ് വൺ പരീക്ഷയിൽ മാറ്റമില്ല, സെപ്ററ്റംബർ ആറ് മുതൽ പരീക്ഷ നടക്കും
നിലവിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ രോഗഭീഷണി നിലനിൽക്കുന്നില്ലെന്നും ഇവിടെ കൂടുതൽ ടെസ്റ്റ് നടത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള അടിയന്തര യോഗം ഇന്ന് വിളിച്ച് ചേർക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക