കൊല്ലം: വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണമെന്നും ചിഞ്ചുറാണി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
‘സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണം.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു..വിസ്മയക്ക് ആദരാഞ്ജലികള്‍’ എന്നായിരുന്നു ചിഞ്ചുറാണിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക