മുംബൈ: മയക്കുമരുന്ന് കേസില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ കസ്റ്റഡിയില്‍. മുംബൈയില്‍നിന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി)യാണ് ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരില്‍നിന്നു 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2003ല്‍ യുഎഇയില്‍നിന്നു നാടുകടത്തപ്പെട്ട ഇഖ്ബാല്‍ കസ്കറിനെ 2017ല്‍ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ താനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക