സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസം വില വർധിച്ചിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്നലെ കൂടിയത്. അതേ വില തന്നെയാണ് ഇന്നും രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനായിരുന്നു. പവന് 36,960 രൂപയായിരുന്നു വില. ഏറ്റവും കുറഞ്ഞ നിരക്ക് 21നായിരുന്നു രേഖപ്പെടുത്തിയത്. അന്ന് പവന് 35,120 രൂപയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.11 ശതമാനം വർധിച്ച് 47,065 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക